ISO Certified

സെന്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമൻ, ആലുവയ്ക്ക് ഇരുപത്തിയൊൻപതുറാങ്കുകൾ

Quick Links

 

 

ആലുവ. എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഇരുപത്തിയൊൻപതുറാങ്കുകൾ ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമൻ കരസ്ഥമാക്കി. ചിത്രതാര എം (മൂന്നാം റാങ്ക്, ബി എസ് സി സുവോളജി മോഡൽ I ), അഖില സന്തോഷ് (മൂന്നാം റാങ്ക് ബി എസ് സി ബോട്ടണി), റമീസ ലത്തീഫ് (ഒന്നാം റാങ്ക്, ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ & കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് മോഡൽ I), ക്രിസ് ഡയാന (രണ്ടാം റാങ്ക്, ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ & കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് മോഡൽ I), ചെറിസ് മെജോ (മൂന്നാം റാങ്ക് ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ & കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് മോഡൽ I), ശ്രുതി സാബു (ആറാം റാങ്ക്, ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ & കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് മോഡൽ I), മേഘ അനിൽ കുമാർ നായർ( എട്ടാം റാങ്ക്, ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ & കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് മോഡൽ I) ഹർഷ മരിയ അലെക്സ്(പത്താം റാങ്ക്, ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ & കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് മോഡൽ I) അഖില സുനിൽ രാജ് ( നാലാം റാങ്ക്, ബി എ ഇക്കണോമിക്സ്), മേഘ കെ. എ (അഞ്ചാം റാങ്ക്, ബി എസ് സി കെമിസ്ട്രി മോഡൽ 1), സാദിയ പി. കെ( പത്താം റാങ്ക്, ബി എസ് സി സുവോളജി മോഡൽ 1), അനീന മോൻസൻ( ഏഴാം റാങ്ക് ബികോം മോഡൽ വൺ ഫിനാൻസ് &ടാക്സേഷൻ) എന്നിവരാണ് റാങ്കു ജേതാക്കൾ. ഈ റാങ്കുകൾക്കു പുറമെ ബി എസ് സി സുവോളജി മോഡൽ II ആദ്യ 10 റാങ്കുകളും ബികോം മോഡൽ 1 ട്രാവൽ& ടൂറിസം ആദ്യ ഏഴുറാങ്കുകളും സെന്റ് സേവ്യേഴ്സ് കോളേജിനു ലഭിച്ചു. അഞ്ജലി രഘു, ഫാത്തിമ നസ്റിൻ പി എ, എയ്ഞ്ചൽ സാൻഡ്രിയ കൊറയ എന്നിവർ ബി എസ് സി സുവോളജി മോഡൽ II പരീക്ഷയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹുദ അബ്ദുൾ കരിം, സെയ്ൻ പി. എ, അഫ്നാൻ അബ്ദുൾ സലാം പുന്നക്കൽ എന്നിവർ ബികോം മോഡൽ 1 ട്രാവൽ& ടൂറിസം പരീക്ഷയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.